വൈക്കം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കടുത്തുരുത്തി മേഖലാകമ്മിറ്റിയുടെ കീഴിൽ കാണക്കാരി യൂണിറ്റിന്റെ രൂപീകരണവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് സൈമൺ ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരിജ വിജിമോൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് പി.ബി ചന്ദ്രബോസ്, സെക്രട്ടറി റോയി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം അജയ്, സുരേഷ് ശ്രീധർ, ജയൻ മുട്ടപ്പള്ളി, ബിനീഷ് ജി പോൾ, ജയ്‌സൺ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി ഗിരിജ വിജിമോൻ (പ്രസിഡന്റ്), ജയ്‌സൺ (സെക്രട്ടറി), ബിജുമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.