വൈക്കം: തലയാഴം മാടപ്പള്ളി ഇലഞ്ഞിക്കാവ് ശ്രീദുർഗദേവി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കട്ടിള സ്ഥാപന ചടങ്ങ് നടത്തി. രാവിലെ 11.48നും 12നും മദ്ധ്യേ നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി വൈക്കം വിനീഷ് തന്ത്രികൾ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഭദ്രദീപ പ്രകാശനവും ഉച്ചയ്ക്ക് അന്നദാനവും നടന്നു.