കോട്ടയം: കോട്ടയം നഗര പരിധിയിലുള്ള ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസി ഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കെ.ടി.യു.സി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ വി.ജെ ലാലി, എബി പൊന്നാട്ട്, ജെയ്‌സൺ ജോസഫ്, പി.സി. മാത്യു, സെബാസ്റ്റ്യൻ ജോസഫ്, പ്രസാദ് ഉരുളികുന്നം എന്നിവർ പ്രസംഗിച്ചു.