കോട്ടയം: തിരുവഞ്ചൂർ ലയൺസ് ക്ലബ് ഭാരവാഹി തിരഞ്ഞെടുപ്പും കുടുംബസംഗമവും നടത്തി. കോട്ടയം ഐ.എം.എ ഹാളിൽ നടന്ന സമ്മേളനം തോമസ് ചാഴികാടൻ എം.പി.യും 2020 വർഷത്തെ പ്രോജക്ടുകളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും നിർവഹിച്ചു. പുതിയ ഭാരവാഹികളായി അ‌ഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (പ്രസിഡന്റ്), എസ്. വിദ്യാധരൻ ( സെക്രട്ടറി), എം.ആർ. അഭിജിത്ത് (അഡ്മിനിസ്ട്രേറ്റർ), ടി.എം. കൊച്ചുമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.