അടിമാലി: വിദ്യാർത്ഥികളിൽ ഫയർ ആന്റ്‌സേഫ്ടിയിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളകൗമുദിയും കേരള ഫയർ ആന്റ് റെസ്‌ക്യു സർവ്വീസസും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാർ നാളെ 2ന്.അടിമാലി എസ് എൻ ഡി പി വോക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും.അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പി ടി എ പ്രസിഡന്റ് പി വി സജൻ അദ്ധ്യക്ഷത വഹിക്കും. അടിമാലി ഫയർ ആന്റ് റസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി എൻ സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തും.ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ ടി സാബു, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എൻ അജിത, ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ്സ് കെ ആർ സുനത എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാർ അടിമാലി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ അനീഷ് പി ജോയി ക്ലാസ്സ് നയിക്കും.കേരള കൗമുദി അടിമാലി ലേഖകൻ വി ആർ സത്യൻ സ്വാഗതവും സ്‌കൂൾ ലീഡർ ബേസിൽ തങ്കച്ചൻ ക്യതജ്ഞതയും പറയും.തുടർന്ന് മോക് ഡ്രിൽ.