കോട്ടയം: കേരള ഗസറ്രഡ് ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാന കായികമേള നാളെ രാവിലെ 8 മുതൽ കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ നടക്കും. 15 ജില്ലാ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മേള ഏഷ്യാഡ് മെഡൽ ജേതാവ് എം.ഡി. വത്സമ്മ ഉദ്ഘാടനം ചെയ്യും.
വി.എൻ.വാസവൻ (രക്ഷാധികാരി), അയ്മനം ബാബു (ചെയർമാൻ), ഡോ.എസ്.ആർ. മോഹനചന്ദ്രൻ (ജനറൽ കൺവീനർ), ഒ.ആർ. പ്രദീപ് കുമാർ (കൺവീനർ) എന്നിവരടങ്ങുന്ന 101 സ്വാഗതസംഘം മേള നടത്തിപ്പിന് നേതൃത്വം നൽകും.