രാജാക്കാട് : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മേഖല തല സാഹിത്യ മത്സരം ശനിയാഴ്ച രാവിലെ 9 മുതൽ എൻ ആർ സിറ്റി ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. മേഖലാ വിജയികളെ പങ്കെടുപ്പിച്ച് സിസംബർ 27, 28, 29 തീയതികളിൽ ശിവഗിരിയിൽ സംസ്ഥാന മത്സരം നടക്കുംപ്രസംഗം (ഇംഗ്ലീഷ് ,മലയാളം), പദ്യം ചൊല്ലൽ, ഉപന്യാസ രചന ( മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകം ,ശിവശതകം ആലാപനം ,എന്നീ ഇനങ്ങളിൽ എൽ പി ,യു പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, കോളേജ്, പൊതു വിഭാഗങ്ങളിലാണ് സംസ്ഥാന മത്സരം നടക്കുക.
എൽ പി വിഭാഗം ( ജീവകാരുണ്യ പഞ്ചകം ആദ്യത്തെ 5 ശ്ലോകങ്ങൾ) യു പി വിഭാഗം ( ഈശോ വാസ്യോ ഉപനിഷത്ത് തർജ്ജമ ആദ്യത്തെ 6 ശ്ലോകങ്ങൾ) എച്ച്.എസ് വിഭാഗം (ശിവ പ്രസാദ പഞ്ചകം ആദ്യത്തെ 5 ശ്ലോകങ്ങൾ ) ഹയർ സെക്കന്ററി വിഭാഗം ( ശിവസ്തവം ആദ്യത്തെ 5 ശ്ലോകങ്ങൾ) കോളേജ് വിഭാഗം (സദാശിവ ദർശനംആദ്യത്തെ 5ശ്ലോകങ്ങൾ) പൊതുവിഭാഗം ( ഷൺമുഖ സ്‌തോത്രംആദ്യത്തെ 5ശ്ലോകങ്ങൾ) എന്നിങ്ങനെയാണ് മേഖലാ മത്സരങ്ങൾ നടക്കുക. പങ്കെടുൾക്ക് 8848288262 എന്ന നമ്പരിൽ ബന്ധപ്പെടുക