ചങ്ങനാശേരി: ചീരഞ്ചിറ സർവീസ് സഹകരണ ബാങ്കിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ജീവനം വനിതാ സാശ്രയ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഓണവാഴകൃഷി ആരംഭിച്ചു. ജീവനം വനിതാ സ്വാശ്രയ സംഘങ്ങളിലെ 454 അംഗങ്ങളുടെ വീടുകളിൽ അടുത്ത ഓണനാളുകളിൽ വിളവെടുക്കുന്നതിനുള്ള ജൈവ ഏത്തവാഴ കൃഷിയുടെ ഉദ്ഘാടനം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി റസൽ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങൾ വിശദമാക്കുന്ന കാർഷിക കലണ്ടർ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ വി.പ്രസന്നകുമാർ പ്രകാശനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എം.പി സുകുമാരപണിക്കർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സണ്ണി ചങ്ങംകേരി, ബാങ്ക് സെക്രട്ടറി ജോൺ കുര്യൻ, ഡയറക്ടർ ബോർഡ് അംഗം ടി.പി ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.