വൈക്കം: ചെത്തുതൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ കുറഞ്ഞത് അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി പെൻഷനേഴ്‌സ് യൂണിയൻ ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. എൻ. രമേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് ചെയർമാൻ കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ കെ. എ. രവീന്ദ്രൻ, എം. എസ്. സുരേഷ്, കെ. ടി. സന്തോഷ്, എൻ. പി. പ്രകാശൻ, പി. കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.