aadarikkunnu

വൈക്കം : വിദ്യാലയം പ്രതിഭകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ നാടകനടനും സംവിധായകനുമായ പ്രദീപ് മാളവികയെ ആദരിച്ചു.
പ്രദീപ് മാളവികയുടെ വസതിയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ പൊന്നാടയും ഉപഹാരവും നൽകി. സ്‌കൂൾ പി. ടി. എ. പ്രസിഡന്റ് പി. പി. സന്തോഷ്, പ്രഥമദ്ധ്യാപിക പി. ആർ. ബിജി, ജി. ശ്രീരഞ്ജനൻ, സാബുകോക്കാട്ട്, പ്രീതി വി. പ്രഭ, എം. അനശ്വര എന്നിവർ പങ്കെടുത്തു.