വൈക്കം : കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ - ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തുന്ന 37-ാം മത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട വിഗ്രഹ ചൈതന്യ രഥഘോഷയാത്രക്ക് 1ന് വൈകിട്ട് 6.30ന് വാദ്യമേളത്തിന്റെയും പൂത്താലത്തിന്റെയും അകമ്പടിയോടു കൂടി ക്ഷേത്രം മേൽശാന്തി സജേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭക്തി നിർഭരമായ വരവേല്പ് നൽകും. ക്ഷേത്രത്തിൽ വൈകിട്ട് 5ന് അക്കരപ്പാടം ശ്രീ ബാലമുരുക നാരായണീയ സമിതിയുടെ നാരായണീയ പാരായണവും 6.45ന് വിശേഷാൽ ദീപാരാധനയും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും.