വൈക്കം : സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ കൺവെൻഷൻ നടന്നു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന കൺവെൻഷനിൽ മുൻ എം.എൽ.എ,കെ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി. പി. എം. ജില്ലാ കമ്മി​റ്റി അംഗം എം. പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി. പി. ഐ. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, സി. പി. എം. ഏരിയാ സെക്രട്ടറിമാരായ കെ. അരുണൻ, കെ. ശെൽവരാജ്, കെ. ജി. രമേശൻ, ഡി. രഞ്ജിത്ത് കുമാർ, കെ.ജയകൃഷ്ണൻ, ആർ. ബിജു എന്നിവർ പ്രസംഗിച്ചു. അഡ്വ. പി. കെ.ഹരികുമാർ, സി. ജെ. ജോസഫ്, എം.ഡി. ബാബുരാജ്, കെ. അരുണൻ, കെ. കെ. ഗണേശൻ, കെ. ശെൽവരാജ്, കെ. ജി. രമേശൻ, കെ. അജിത്ത്, പി. ശശിധരൻ (രക്ഷാധികാരികൾ), ആർ. ബിജു (ചെയർമാൻ), കെ. കുഞ്ഞപ്പൻ, ഡി. രഞ്ജിത്ത് കുമാർ, കെ. ജയകൃഷ്ണൻ, കെ. വിജയൻ, കെ. യു. വർഗീസ്, കെ. പി. പ്രശാന്ത് (വൈസ് ചെയർമാന്മാർ), എം. പി. ജയപ്രകാശ് (ജനറൽ കൺവീനർ), സാബു പി. മണലൊടി, കെ. കെ. രഞ്ജിത്ത്, പ്രൊഫ സി. എം. കുസുമൻ, ടി. എം. സദൻ (കൺവീനർമാർ) എന്നിവരടങ്ങുന്ന 151 അംഗ കമ്മിറ്റി രൂപീകരിച്ചു. സഹകരണ സംരക്ഷണ മുന്നണിയുടെ പാനലിൽ പി. എസ്. പുഷ്‌കരൻ, കെ. കെ. രമേശൻ, വി. കെ. ശശിധരൻ, ടി. ടി. സെബാസ്​റ്റ്യൻ (വായ്പാ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾ), കെ. എൻ. രവി (വായ്‌പേതര സംഘങ്ങളിലെ ഭരണസമിതി അംഗം), പി. ഹരിദാസ് (ക്ഷീര / മത്സ്യ സംഘ ഭരണ സമിതി), കെ. എസ്. വേണുഗോപാൽ (വ്യവസായ സംഘ ഭരണ സമിതി), ആർ. പ്രിയ (വനിത ഭരണ സമിതി അംഗം), പി. എം. തങ്കപ്പൻ (പട്ടികജാതി ഭരണ സമിതി), ടി. സി. വിനോദ് ( വായ്പാ സംഘം ജീവനക്കാർ), കെ. പ്രിയമ്മ (വായ്‌പേതര സംഘം ജീവനക്കാർ) എന്നിവരാണ് മത്സരിക്കുന്നത്.