അടിമാലി: അടിമാലിയിൽ വീണ്ടും വളർത്ത് മൃഗങ്ങൾക്ക് നേരെ തെരുവ് നായ ആക്രമണം.കൂട്ടമായെത്തിയ നായ്ക്കൾ ചെറുകണ്ടത്തിൽ നാസറിന്റെ ആടിനെ കടിച്ച് കൊല്ലുകയും മറ്റൊരാടിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തുകയും നായ്ക്കളെ തുരത്തുകയും ചെയ്തു.പരിക്കേറ്റ ആടിനെ മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചിക്തസ നൽകി..ഏതാനും ദിവസങ്ങൾക്ക് മുമ്പ് അടിമാലി ഇരുന്നൂറേക്കറിലും വളർത്ത് മൃഗങ്ങൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു.ആനവിരട്ടിയിൽ കൃഷിയിടത്തിൽ കെട്ടിയിരുന്ന ആടിനെ തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. രാത്രികാലത്തും അടിമാലി ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.ഇരുൾ വീഴുന്നതോടെ കടത്തിണ്ണകളും ഇടവഴികളും നായ്ക്കൾ കീഴടക്കും.