കോട്ടയം: റേഷൻ മേഖലയിൽ കേന്ദ്രം കേരളത്തോട് അവഗണന നടത്തുന്നുവെന്നാരോപിച്ച് ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച് നടത്തും. മാർച്ചിന്റെ ഭാഗമായി മൂന്നിന് സംസ്ഥാനത്ത് അസോസിയേഷൻ അംഗങ്ങളായ റേഷൻ കട ഉടമകൾ കടകൾ അടച്ച് പ്രതിഷേധ ദിനം ആചരിക്കും.
സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പതാക കൈമാറും.