ചേന്നാട്: എസ്.എൻ.ഡി.പി യോഗം 2220-ാം നമ്പർ ചേന്നാട് ശാഖയിലെ വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തുന്നു. 'അറിവ് 2019" എന്ന പേരിൽ നാളെ രാവിലെ 10 മുതൽ ചേന്നാട് ഗുരുദേവ ക്ഷേത്ര പ്രാർത്ഥനാലയത്തിൽ വച്ചാണ് സെമിനാർ നടത്തുന്നത്. ശാഖാ പ്രസിഡന്റ് കെ.ആർ. സജി കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ. ഉല്ലാസ് മതിയത്ത് സെമിനാർ സന്ദേശം നൽകും. ശാഖാ സെക്രട്ടറി കെ.ആർ. വിനോദ് കൂനാനിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് എ.കെ. ശശി നന്ദിയും പറയും. യൂണിയൻ കൺവീനർ കെ.എം. സന്തോഷ് കുമാർ, ഷൈല മോഹൻ, റിട്ട. ജില്ലാ ജഡ്ജ് ബി. വിജയൻ അരോലിൽ, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ തുടങ്ങിയവർ ക്ലാസ് നയിക്കും. വനിതാസംഘം സെക്രട്ടറി സ്മിത സജീവ് സെമിനാറിന് നന്ദി പറയും.