കോട്ടയം: 87 -ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സാഹിത്യ കലാമസരങ്ങളുടെ കോട്ടയം മേഖല മത്സരങ്ങൾ നാളെ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും.എൽ.പി, യുപി, ഹൈസ്‌കൂൾ, കോളേജ്, പൊതുവിഭാഗം എന്നിങ്ങനെ ആറു വിഭാഗങ്ങളായി ആറ് സ്റ്റേജുകളിലാണ് വേദി. ഗുരുദേവ കൃതി ആലാപനം, ഉപന്യാസ രചന,പ്രസംഗം (മലയാളം, ഇംഗ്ലീഷ് ) ആത്മോപദേശ ശതകം, ശിവശതകം, ആലാപന മത്സരങ്ങൾ തുടങ്ങിയവയാണ് മത്സര ഇനങ്ങൾ.
പങ്കെടുക്കാൻ താത്പര്യമുള്ളവർ നാളെ രാവിലെ 8.30 ന് നാഗമ്പടം ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി അറിയിച്ചു.