അടിമാലി: പോക്‌സോ ആക്ട് സംബന്ധിച്ച വിവരങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും അദ്ധ്യാപകരിലേക്കും എത്തിക്കുന്നതിനായി കേരള പൊലീസ് നടത്തുന്ന ബോധവൽക്കരണ പരിപാടി അടിമാലി മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നടന്നു.പരിപാടിയുടെ ഭാഗമായി അടിമാലി സ്റ്റേഷനു കീഴിൽ വരുന്ന ദേവിയാർ കോളനി സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ,അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ,കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളി ബോധവൽക്കരണ പരിപാടി നടത്തി .അടിമാലി മേഖലയിലെ പരിപാടിയുടെ ഉദ്ഘാടനം അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ പി കെ സാബു നിർവ്വഹിച്ചു.അടിമാലി സബ് ഇൻസ്‌പെക്ടർ അബ്ബാസ് റാവത്തൂർ ക്ലാസ് നയിച്ചു.പോക്‌സോ ആക്ട് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കെത്തിക്കുകയാണ് ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം.