കടപ്പൂര്: കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കടപ്പൂര് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക സായാഹ്നം നടത്തി. കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച കടപ്പൂരിന്റെ പ്രതിഭകളെ അനുമോദിച്ചു. അനുമോദനയോഗം ചലച്ചിത്ര നാടക പ്രവർത്തകൻ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി എസ് ശാരദക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി. ബാലചന്ദ്രൻ, എസ് ശാരദക്കുട്ടി, കെ.ബി. പ്രസന്നകുമാർ, താലൂക്ക് ലൈബ്രറി പ്രസിഡന്റ് ജോൺസൺ, പുളിക്കീൽ ജനപ്രതിനിധികൾ എന്നിവർക്ക് ലൈബ്രറിയിൽ പൗരസ്വീകരണം നല്കി. ചിത്രകാരനും ശില്പിയുമായ സനോജ് പീതാംബരൻ, എം.ജി. സർവകലാശാലയുടെ 2019 എം.എ മലയാളം പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ എസ്. അശ്വതി, ജപ്പാനിൽ വച്ച് നടത്തിയ അന്താരാഷ്ട്ര സിവിൽ എൻജിനീയേഴ്‌സ് കോൺഫറൻസിൽ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം ലഭിച്ച ചെന്നൈ ഐ.ഐ.ടിയിലേയും ഓസ്‌ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷണ വിദ്യാർത്ഥിയായ അപർണ ഹരിശ്ചന്ദ്രൻ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. അന്തരിച്ച മുൻ ലൈബ്രറി പ്രസിഡന്റ് എം.ആർ. പരമേശ്വര കൈമളുടെ ഫോട്ടോ ജോൺസൺ പുളിക്കീൽ അനാച്ഛാദനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കെ.ബി. പ്രസന്നകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു പാതിരിമല, കെ.പി. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിവാകരൻ കെ.എസ്, അനിത ജയമോഹൻ, ജോമോൾ സാബു, വിനു വാസുദേവൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബൈജു സി.എസ് സ്വാഗതും, വൈസ് പ്രസിഡന്റ് ജോർജ് പി.ഡി നന്ദിയും പറഞ്ഞു.