പാതാമ്പുഴ: എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖയിലെ യൂത്ത്മൂവ്മെന്റ് വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 9.30 മുതൽ ശാഖാ ഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ. ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൺവീനർ അരുൺ കുളമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രഞ്ജിത്ത് ഈഴവർവയലിൽ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സനൽ മണ്ണൂർ, ശാഖ പ്രസിഡന്റ് പ്രഭാകരൻ മരുതുംതറയിൽ, സെക്രട്ടറി മനോജ് പുന്നോലിൽ, വൈസ് പ്രസിഡന്റ് രാജു കൊട്ടുകുന്നേൽ, യൂണിയൻ കമ്മിറ്റി അംഗം ബിനു കെ.കെ, വനിതാസംഘം പ്രസിഡന്റ് പദ്മിനി രാജശേഖരൻ എന്നിവർ സംസാരിക്കും. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രാജീവ് ചന്ദ്രവിലാസം സ്വാഗതം പറയും.
പാതാമ്പുഴ ശാഖയിലെ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 10.30 മുതൽ ശാഖ ഹാളിൽ വച്ച് നടക്കും. മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർമാൻ മിനർവാ മോഹന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ. ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി മുഖ്യപ്രഭാഷണം നടത്തും. ശാഖ വനിതാസംഘം സെക്രട്ടറി സുജ ശശി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖ പ്രസിഡന്റ് പ്രഭാകരൻ മരുതും തറയിൽ, സെക്രട്ടറി മനോജ് പുന്നോലിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാജീവ് ചന്ദ്രവിലാസം എന്നിവർ സംസാരിക്കും