haritha

അയർക്കുന്നം: മീനച്ചിലാർ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയുടെ ഭാഗമായുള്ള നീറിക്കാട് തണലോരം പച്ചതുരുത്ത് പദ്ധതി ഹരിതകേരള മിഷൻ എക്‌സി.വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷ സിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, പഞ്ചായത്തംഗം ജോസ് കൊറ്റം, മോഹൻ കുമാർ ടി.വി, പി. രമേശ്, നീറിക്കാട് രാജഗോപാൽ, ടി.ബി പദ്മകുമാരി, പദ്മനാഭൻ പി.പി, കെ.എം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.