p

പാലാ: പാരമ്പര്യ വഴി വിട്ട് കവിതയെ ലാളിത്യത്തിന്റെ അക്ഷരത്തെളിമയിലേക്കു കൊണ്ടുവന്ന മഹാകവിയാണ് കട്ടക്കയം ചെറിയാൻ മാപ്പിളയെന്ന് സാഹിത്യകാരൻ ചാക്കോ സി. പൊരിയത്ത് പറഞ്ഞു. പാലാ സഹൃദയ സമിതി സംഘടിപ്പിച്ച മഹാകവി കട്ടക്കയം അനുസ്മരണാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലാ സായംപ്രഭ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അദ്ധ്യക്ഷത വഹിച്ചു. രവി പുലിയന്നൂർ, ജോസ് മംഗലശ്ശേരി, പ്രൊഫ. കെ.പി. ആഗസ്തി, കെ.എസ്. ജോസഫ് കട്ടക്കയം, എ.കെ. ചന്ദ്രമോഹൻ, ഡി. ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു. കട്ടക്കയം കവിതാലാപനവും കവിയരങ്ങും നടന്നു.