കുമരകം: ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും അമൃത ആശുപത്രിയുടെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കുമരകം എസ്.എൻ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ.ജി.പി സുധീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം നിരവധിപ്പേർ രക്തംദാനം ചെയ്തു.