കോട്ടയം: ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്സലൻസ് (ലൈഫ്) ന്റെ ആഭിമുഖ്യത്തിൽ കോട്ടയം തിരുവാതുക്കൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രത്തിൽ നാളെ രാവിലെ 9.30 മുതൽ വേദാന്തപ്രകരണ ഗ്രന്ഥമായ 'ആത്മാനാത്മവിവേക"ത്തെ അധീകരിച്ച് ശിവഗിരിമഠത്തിലെ സ്വാമി ശാരദാനന്ദ ക്ലാസ് നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9ന് തിരുവാതുക്കൽ ശ്രീനാരായണധർമസമിതി ഹാളിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. എല്ലാമാസവും ഒന്നും മൂന്നും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ ശിവഗിരി മഠത്തിലെ സന്യാസിമാർ നയിക്കുന്ന ക്ലാസുകളും ഇവിടെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447781388.