കോട്ടയം: കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ഇന്ന് 4ന് പാലാ ടൗൺഹാളിൽ നടക്കും. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിക്കും. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ മുഖ്യ പ്രസംഗം നടത്തും. ജോയി എബ്രഹാം,​ മോൻസ് ജോസഫ് എം.എൽ.എ,​ ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ,​ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാലാ മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പാർട്ടിയുടെയും പോഷക സംഘടനയുടെയും നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.