എരുമേലി: വെൺകുറിഞ്ഞി എസ്.എൻ.ഡി.പി സ്‌കൂളിന്റെ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ഡിസംബർ 4ന് 11 മണിക്ക് നടത്തും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ റാന്നി എം.എൽ.എ രാജു എബ്രാഹാം അദ്ധ്യക്ഷത വഹിക്കും. യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.വി സുദർശനൻ മുഖ്യാതിഥിയാകും. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിജോ ഐ.ആർ പദ്ധതിയെ കുറിച്ച് വിശദികരണം നൽകും. യോഗംഅസി .സെക്രട്ടറി എം.വി. അജിത്കുമാർ, റോസമ്മ സ്‌കറിയ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം വർഗീസ് പി.വി, യോഗം എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി. ഷാജി, ഇ.വി. വർക്കി, അരുൺകുമാർ പി, ലിജികുമാർ പി.ജെ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജയകുമാർ ടി.എസ്., എബ്രഹാം ജോർജ് എന്നിവർ ആശംസകൾ നേരും. പ്രിൻസിപ്പൽ രാജശ്രീ ബി സ്വാഗതവും ഹെഡ്മിസ്ട്രസ് ഓമനകുമാരി എൻ നന്ദിയും പറയും. അഞ്ച് മുതൽ 12 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കതിക എഞ്ചിനിയറിംഗ് ഗണിത വിഷയങ്ങളെ ആസ്പദമാക്കി പ്രയോഗിക പരിശീലനം നൽകുന്നതാണ് അടൽ ടിങ്കറിംഗ് ലാബ് പദ്ധതി. ഇരുപതു ലക്ഷം രൂപയാണ് ഇതിനായി സർക്കാർ നൽകുക. ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പതിനായിരം വിദ്യാലയങ്ങളിൽ ഒന്ന് വെൺകുറിഞ്ഞി എസ്.എൻ.ഡി.പി സ്‌കൂളാണ്.