കൊടുങ്ങൂർ: വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന് കൊടുങ്ങൂർ വിദ്യാനന്ദ വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.
ചലച്ചിത്രതാരം ഗിന്നസ് പക്രു കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. കെ.കെ.രാജപ്പനാചാരി അദ്ധ്യക്ഷത വഹിച്ചു. ഡോ എൻ.ജയരാജ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ആർ. രഞ്ജിത്ത് ചേന്നംകുളം, പി. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.