കോട്ടയം: എസ്.എൻ.ഡി.പി യോഗം പള്ളം (28-ബി) ശാഖയിലെ ശ്രീഗുരുദേവ പുരുഷസ്വയംസഹായ സംഘത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനം ഇന്ന് വൈകിട്ട് 7ന് കാഞ്ഞിരക്കാട്ട് സി.കെ. സോമന്റെ വസതിയിൽ നടക്കും. ശാഖ പ്രസിഡന്റ് സുധീഷ് ബാബു , സെക്രട്ടറി പ്രസാദ് പി. കേശവൻ, വൈസ് പ്രസിഡന്റ് കെ.ആർ. മോഹനൻ, യൂണിയൻ കൗൺസിലർ ടി.എൻ. കൊച്ചുമോൻ തുടങ്ങിയവർ പങ്കെടുക്കും. കൺവീനർ പ്രകാശ് പ്രണവം വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.