വൈക്കം : ഗുരുവായൂരിൽ നിന്നാരംഭിച്ച ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹവും വഹിച്ചുളള ചൈതന്യരഥയാത്രയ്ക്ക് വിവിധ ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ സ്വീകരണം. വൈക്കം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന 37ാമത് അഖിലഭാരത ഭാഗവത സത്രത്തിന്റെ വേദിയിൽ
പ്രതിഷ്ഠിക്കുന്നതിനുളള വിഗ്രഹം വ്യാഴാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയിൽ നിന്ന് സത്രനിർവഹണസമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ ഏറ്റുവാങ്ങി. തുടർന്നാണ് ചൈതന്യരഥ ഘോഷയാത്ര പുറപ്പെട്ടത്. രണ്ടാം ദിവസമായ ഇന്നലെ കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച രഥയാത്ര എറണാകുളം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളായ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, കണ്ണംകുളങ്ങര, പെരുവാരം മഹാദേവക്ഷേത്രം കോട്ടുവളളിക്കാവ്, ആലങ്ങാട് എന്നീ ക്ഷേത്രങ്ങളിൽ
സന്ദർശിച്ച് തിരുവാലൂർ ക്ഷേത്രത്തിൽ എത്തി. നാളെ രാവിലെ അരവികുളങ്ങര,തൃക്കോവിൽ, മഹാഗണപതിക്ഷേത്രം ഇടപ്പളളി, മയിലാത്ത് ശിവക്ഷേത്രം, ശ്രീരാജരാജേശ്വരിക്ഷേത്രം, മരട്ടിൽ കൊട്ടാരം ഭഗവതിക്ഷേത്രം, പൂണിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണൻകുളങ്ങര, പുതിയകാവ്, അഗസ്ത്യാശ്രമം,
ശ്രീമഹാദേവക്ഷേത്രം കണയന്നൂർ എന്നി ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം ശ്രീവല്ലീശ്വര ക്ഷേത്രത്തിൽ എത്തും. ഡിസംബർ 12ന് രഥഘോഷയാത്ര സത്രവേദിയായ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും.