പാലാ: കാർഷിക വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷികമേളയോടനുബന്ധിച്ച് ഇൻഫാമിന്റെ നേതൃത്വത്തിൽ ഇന്നലെ സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണകേന്ദ്രങ്ങളിൽ കണ്ടുപിടിക്കുന്ന പുത്തൻ അറിവുകൾ കർഷകർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാ. പാലാ രൂപത ഡയറക്ടർ ഫാ.ജോസ് തറപ്പേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി.കെ.ആശ എം.എൽ.എ, ടോബിൻ കെ അലക്‌സ്, പ്രഫ.സതീഷ് ചൊള്ളാനി, സണ്ണിഡേവിഡ്, വി.ജി.വിജയകുമാർ, ഇ.ജെ.ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.സിറിൾ തയ്യിൽ സ്വാഗതവും ഡാന്റീസ് കൂനാനിയ്ക്കൽ നന്ദിയും പറഞ്ഞു.