വൈക്കം: വടയാർ ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിലെ ആദ്യബാച്ചിലെ പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. റിട്ട. അദ്ധ്യാപകൻ കെ. ജെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. ടി. എസ്. ഉദയൻ, കെ. ജി. രാമചന്ദ്രൻ, ഇ. വി. ദിലീപ്, റാണി വൃന്ദ, കെ. പി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. പൂർവ വിദ്യാർത്ഥികളായ കെ. എസ്. ഇ. ബി. ഡയറക്ടർ ബ്രിജ് ലാൽ, പാചകകലയിൽ വിദഗ്തനായ എം. പി. സന്തോഷ്, വ്യവസായിയായ ടി. എസ്. ഉദയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.