അയ്മനം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. എയ്ഡ്‌സ് കൺട്രോൾ മൈഗ്രന്റ് പ്രൊജക്റ്റ് മാനേജർ ബൈജു ക്ലാസുകൾക്ക് നേതൃത്വം നൽകി. ബോധവത്കരണത്തിന്റെ ഭാഗമായി ബോധവത്കരണ വൃഷം നട്ടു. റെഡ് റിബ്ബൺ ധരിക്കൽ പഞ്ചായത്ത് അംഗം ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ലത ജോൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി നായർ, ഹെൽത്ത് ഇസ്‌പെക്ടർ ശ്രീ രഞ്ജീവ് പി.കെ, പബ്ലിക് ഹെൽത്ത് നേഴ്‌സ് കെസി ഗീത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ് കുമാർ കെസി, അഭിലാഷ് എംസി, വിനിത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ ബിന്ദു തങ്കപ്പൻ, ഭാനുമതി, സുധ മോൾ എന്നിവർ പ്രസംഗിച്ചു.