അടിമാലി: അടിമാലി സർവീസ് സഹകരണ ബാങ്കലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 39 പേർ.ഇതിൽ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കുര്യാക്കോസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.വി.സ്‌കറിയയടക്കം സാധാരണ പ്രവർത്തകൻ വരെ നാമനിർദ്ദേശ പത്രികയിലുണ്ട്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ വൈകീട്ട് അഞ്ച് മണയോടെ അവസാനിയ്ക്കുമ്പോഴും കോൺഗ്രസിന്റെ ജംബോ നാമനിർദ്ദേശ പത്രിക പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്.11 അംഗ ഭരണസമിതിയലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ബാങ്കിന്റെ ആരംഭകാലം മുതൽ യു.ഡി.എഫ് ഭരണമാണ് ഇതുവരെ നടന്നിട്ടുള്ളത്. കുത്തക ഭരണമായതിനാൽ ഇടതു മുന്നണി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ്. മുസ്ലിം ലീഗിലും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നത മറനീക്കി പുറത്തു വന്നിരുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പോടെ അടിമാലിയിൽ ഗ്രൂപ്പിസവും ,ചേരപ്പോരും രൂക്ഷമാവുകയാണ്.ഡി.സി.സി.പ്രസിഡന്റ് ടക്കം അടക്കം അടിമാലിയിലെത്തിയിട്ടും പ്രശ്‌നം രമ്യതയിൽ പരിഹരിക്കാനായിട്ടില്ല.