വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സമഗ്രവികസനത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച പാലിയേറ്റീവ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന മോഹൻ, ടി.എസ് സെബാസ്റ്റ്യൻ, എസ്. ബിജു, കവിത റെജി, ജീന തോമസ് ,സന്ധ്യ അശോകൻ, രമ ശിവദാസൻ, അനിയമ്മ അശോകൻ, ഷീല സുരേശൻ, ഗീത ജോഷി, ഡോക്ടർ വി. കെ .ഷാജി, സബിത തുടങ്ങിയവർ പ്രസംഗിച്ചു.