കോട്ടയം : ബിന്ദു അമ്മിണി ഇന്ന് കോട്ടയത്ത് മാദ്ധ്യമങ്ങളെ കാണും. രാവിലെ ഏഴ് മണിയോടെ ട്രെയിൻ മാർഗം കോട്ടയത്ത് എത്തിയ അവർ ടി.ബിയിൽ തങ്ങുകയാണ്. ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അവർ ശബരിമല ദർശനം നടത്തിയതിന്റെ വാർഷികമാണ് ജനുവരി രണ്ട്.