കാഞ്ഞിരപ്പള്ളി : ഗുരുധർമ്മ പ്രചരണസഭ കാളകെട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചക്ക് 2ന് കാളകെട്ടി ഹാർമണീ നഗറിലെ പ്രാർത്ഥനാലയത്തിൽ ശ്രീനാരായണധർമ്മമീമാംസാ പരിഷത്തും ശിവഗിരി തീർത്ഥാടന ലക്ഷ്യപ്രചാരണ സമ്മേളനവും നടക്കും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രഡിഡന്റ് ഷാജു പുത്തൂര് ഉദ്ഘാടനം
ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബൈജു മണ്ണാമറ്റത്തിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ സംഘടനാ സന്ദേശം നൽകും. മണ്ഡലം സെക്രട്ടറി സുജ സന്തോഷ്, എസ്.എൻ.ഡി.പി യോഗം എലിക്കുളം ശാഖ പ്രസിഡന്റ് ജിതേഷ് .പി. കോട്ടയിൽ, യൂണിറ്റ് സെക്രട്ടറി ബിജു അമ്പാട്ട്, ഗുരുപ്രസാദം കുടുബയോഗം യൂണിറ്റ് കൺവീനർ ഗോപി അമ്പാനപ്പള്ളിൽ ,ജോയിന്റ് കൺവീനർ ബിന്ദു ബൈജു, ജോയിന്റ് സെക്രട്ടറി മായാ ബിനോയ്, വനിതാ സംഘം കമ്മിറ്റിയംഗം ഉഷ സലിൻ തുടങ്ങിയവർ പ്രസംഗിക്കും. ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ അടിസ്ഥാനമാക്കി സഭ മുൻ രജിസ്ട്രാറും ഉപദേശക സമിതിയംഗവുമായ ആർ. സലിംകുമാർ പ്രഭാഷണം നടത്തും.