aromal

വൈക്കം : തിരുമണി വെങ്കിടപുരത്ത് ഇപ്പോൾ ആരോമലാണ് താരം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാദസ്വരത്തിൽ ഏ ഗ്രേഡോടെയാണ് ആരോമൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ടി.വി.പുരം ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ആരോമൽ ടി.വി.പുരം മാങ്കാവിൽ ഷിബു - പ്രീത ദമ്പതികളുടെ മകനാണ്. നാദസ്വര വിദ്വാനായ അച്ഛൻ ഷിബുവിൽ നിന്നാണ് നാദസ്വരത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. പിന്നീട് പ്രശസ്ത നാദസ്വര കലാകാരന്മായ വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ ഗുരുക്കന്മാരായി. കലോത്സവ വേദിയിൽ അവതരിപ്പിച്ച കീർത്തനം മള്ളിയൂർ ക്ഷേത്ര നാദസ്വര വിദ്വാൻ ജിനീഷിൽ നിന്നാണ് അഭ്യസിച്ചത്. തകിൽ വായനക്കാരനായ ജ്യേഷ്ഠസഹോദരൻ അർജ്ജുൻ വൈക്കം ക്ഷേത്ര കലാപീഠത്തിലെ കലാകാരനാണ്.