asha

വൈക്കം : താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ടൗൺ കമ്മി​റ്റിയുടെ കുടുംബസംഗമം സി.കെ. ആശ എം. എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ അംഗം കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി ടി. എൻ.രമേശൻ, ജില്ലാ പഞ്ചായത്തംഗം പി.സുഗതൻ, കെ.എ രവീന്ദ്രൻ, കെ.പ്രസന്നൻ, ഡി. രഞ്ജിത് കുമാർ, എം. ഡി. ബാബുരാജ്, പി. ജി. കുഞ്ഞുമോൻ, കെ.എ.കാസ്‌ട്രോ, പി.കെ.സതീശൻ, എം.കെ.അപ്പുക്കുട്ടൻ, കെ.ടി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.