marchumdarnayum

വൈക്കം : പൊതുമേഖലാ സ്ഥാപനങ്ങൾ വി​റ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്​റ്റ് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവംഗം ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. വൈക്കം മണ്ഡലം സെക്രട്ടറി പി.ആർ.ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പ്രദീപ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, എസ്. ബിജു, റനീഷ് കരിമ​റ്റം, കെ.ബി.അജേഷ്, മോഹനൻ, പി.എസ്. അർജുൻ, കെ.ബി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

.