പരീക്ഷ മാറ്റി
നാളെ (2) നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2019 അഡ്മിഷൻ) പരീക്ഷ 10 ലേക്ക് മാറ്റി.
6 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ മാത്രം) പരീക്ഷകൾ 16ലേക്ക് മാറ്റി.
പുതുക്കിയ പരീക്ഷ തീയതി
മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 9 ന് നടക്കും.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ ബി.എ സി.ബി.സി.എസ് (പ്രൈവറ്റ് 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ് (സ്‌പെഷൽ എജ്യൂക്കേഷൻ എൽ.ഡി ആൻഡ് ഐ.ഡി റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (2017 അഡ്മിഷൻ റഗുലർ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.