നെടുംകുന്നം : എസ്.എൻ.ഡി.പി യോഗം 2902ാം നമ്പർ നെടുംകുന്നം വടക്ക് ശാഖയിൽ 19ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ക്ഷേത്ര ഉത്സവവും നാളെ മുതൽ 4 വരെ നടക്കുമെന്ന് പ്രസിഡന്റ് പി.സുകുമാരൻ പറമ്പുകാട്ടിൽ, സെക്രട്ടറി കെ.ആർ.ലെജു എന്നിവർ അറിയിച്ചു. നാളെ രാവിലെ 5.30 ന് സുപ്രഭാതം, 6 ന് പ്രഭാതപൂജ, വൈകിട്ട് 4.40 ന് ഷിബുശാന്തിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് സമൂഹപ്രാർത്ഥന, 6.45 ന് ദീപാരാധന, ക്ഷേത്രപൂജ, പറവഴിപാട്, രാത്രി 8 ന് ഭജന. 3 ന് രാവിലെ 5 ന് സുപ്രഭാതം, 5.30 ന് ഗണപതിഹോമം, 6 മുതൽ ഗുരുപൂജ, സരസ്വതിപൂജ, 8 മുതൽ ഗുരുദേവ കൃതികളുടെ പാരായണം, 10 മുതൽ സർപ്പപൂജ, ഗുരുപുഷ്പാഞ്ജലി, കുടുംബാർച്ചന, ഐകമത്യപൂജ, വൈകിട്ട് 4 ന് സർവൈശ്വര്യ പൂജ, സ്വയംവര പുഷ്പാഞ്ജലി, 6.45 ന് ദീപാരാധന, പറവഴിപാട്, സമൂഹ പ്രാർത്ഥന, 7.45ന് ഭജന. സമാപന ദിനമായ നാലിന് രാവിലെ 5 ന് സുപ്രഭാതം, 5.30 ന് ഗണപതിഹോമം, 6.30 ന് ഉഷപൂജ, 7.30 മുതൽ ശാസ്താപൂജ, സരസ്വതി പൂജ, സർപ്പപൂജ, ഐകമത്യപൂജ, ഗുരുപുഷ്പാഞ്ജലി, ഐശ്വര്യപൂജ, 9 മുതൽ കലശം, 10.30ന് പഞ്ചഗവ്യം, 11ന് ചതയവ്രതം, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്, 4 ന് താലിപ്പൊലി ഘോഷയാത്ര.