കെഴുവംകുളം: എസ്.എൻ.ഡി.പി യോഗം 106-ാം നമ്പർ കെഴുവംകുളം ശാഖയിലെ ഗുരുപ്രസാദം കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് 1ന് മുണ്ടയ്ക്കൽ പ്രകാശിന്റെ വസതിയിൽ നടക്കും.ശാഖാ നേതാക്കളായ രാജു പര്യാത്ത്, മനീഷ് മോഹൻ, കരുണാകരൻ കോയിക്കക്കുന്നേൽ, മീനച്ചിൽ യൂണിയൻ കമ്മിറ്റിയംഗം അനീഷ് ഇരട്ടയാനിയിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇ.കെ. ദിവാകരൻ ഇഞ്ചിയിൽ, ഓമനാ സജീവ്, മിനി സജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. 1.45 ന് കോട്ടയം പുണ്യാ മോഹന്റെ പ്രഭാഷണവുമുണ്ട്.