പാലാ: ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രത്തിൽ നാളെ അത്യപൂർവ്വ -തിങ്കൾ-തിരുവോണ ഷഷ്ഠിപൂജ. സ്‌കന്ദഷഷ്ഠിയോടടുത്ത് പ്രാധാന്യമുള്ള തിങ്കൾ-തിരുവോണ-ഷഷ്ഠിപൂജ തൊഴുന്നത് വിദ്യാർത്ഥികൾക്കും, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഏറെ അനുഗ്രഹദായകമാണെന്നാണ് വിശ്വാസം. വിശേഷാൽ തിങ്കൾ-തിരുവോണ-ഷഷ്ഠിപൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി മുകളേൽ, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ എന്നിവർ അറിയിച്ചു.

നാളെ രാവിലെ 6 മുതൽ മഹാഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, 9 മുതൽ കലശപൂജ, തുടർന്ന് ഷഷ്ഠി കാര്യസിദ്ധിപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, വിശേഷാൽ തിങ്കൾ-തിരുവോണ-ഷഷ്ഠിപൂജ എന്നിവ നടക്കും.ശേഷം മഹാഗുരുപൂജയുമുണ്ട്. മേൽശാന്തി സനീഷ് വൈക്കം മുഖ്യ കാർമ്മികത്വം വഹിക്കും. എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും ഉച്ചയ്ക്ക് 12 മുതൽ തിങ്കൾ തിരുവോണ ഷഷ്ഠിയൂട്ടും സമർപ്പിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും രാവിലെ നടക്കുന്ന മഹാഗണപതി ഹോമത്തിലും വിശേഷാൽ പൂജയിലും പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ 9447 137706, 9961400476