ഏഴാച്ചേരി: ഗുരുശക്തി കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീനാരായണ പഠന ക്ലാസ്സ് 15ാം വർഷത്തിലേക്ക്. ഇതോടനുബന്ധിച്ചുള്ള വാർഷിക സമ്മേളനവും, പൂർവ വിദ്യാർത്ഥി സംഗമവും ഇന്ന് ചെയർമാൻ വി.എ. ബാബു വേരംപ്ലാക്കലിന്റെ വസതിയിൽ നടക്കും. പൂർവ വിദ്യാർത്ഥി സംഗമം എസ്.എൻ.ഡി.പി യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി. ആർ. പ്രകാശ് പെരികിനാലിൽ ഉദ്ഘാടനം ചെയ്യും. കുടുംബ യൂണിറ്റ് ചെയർമാൻ വി.എ. ബാബു വേരംപ്ലാക്കൽ അധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് ടി.എസ്. രാമകൃഷ്ണൻ തയ്യിൽ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. ശാഖാ സെക്രട്ടറി കെ.ആർ. ദിവാകരൻ അനുഗ്രഹ പ്രഭാഷണം നടത്തും.
മിനി രാജു, ശോഭാ സോമൻ, മോഹനൻ ചെട്ടിപ്പറമ്പിൽ, ബിജു തോപ്പിൽ, പി.ഡി. സജി, ബീനാ വിജയൻ , അഭിരാം, മോഹനൻ വേരം പ്ലാക്കൽ, പ്രസന്ന ദിനേശൻ, ഗീതാ രവീന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേരും.