കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നാളെ മുതൽ നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നു പുലർച്ചെ 4 മുതൽ വൈകിട്ട് 6.30 വരെ സ്വകാര്യ ബസുകൾ പ്രത്യേക സർവീസ് നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) അറിയിച്ചു. കോട്ടയം ഭാഗത്തു നിന്നു സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ അമലഗിരി ബി.കെ കോളേജ് ഗ്രൗണ്ടിലും ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ളവർ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടിലും വാഹനം പാർക്ക് ചെയ്യണം. അവിടെ നിന്നു റാലി നടക്കുന്ന ഗ്രൗണ്ടിലേക്ക് പൊതുവാഹന സൗകര്യം ഉപയോഗിക്കാം. റാലി നടക്കുന്ന ഗ്രൗണ്ടിന്റെ പരിസരത്ത് വാഹന പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുണ്ട്.