
വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തും പബ്ലിക് ലൈബ്രറിയും സംയുക്തമായി പ്രസിദ്ധീകരിച്ച സ്മരണിക 'നൂപുരം 2019' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു .എം .ജി . യൂണിവേഴ്‌സിറ്റി എം. എ. ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്‌നേഹ ജേക്കബ്, ബി എസ് സി മാത്തമാറ്റിക്‌സ് ഒമ്പതാം റാങ്ക് നേടിയ ഷിമി സുന്ദരേശൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. കാർഷികമേഖലയിൽ സ്ഥാപനങ്ങൾക്കുള്ള വിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൈക്കം മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ റോസ് മരിയ സി .എം .സി .യെ പൊന്നാട അണിയിച്ച് ആദരിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീനാ മോഹൻ ,ടി .എസ് . സെബാസ്റ്റ്യൻ എസ്.ബിജു, കവിത റെജി , ജീന തോമസ്, സന്ധ്യ അശോകൻ ,രമ ശിവദാസൻ, അനിയമ്മ അശോകൻ, ഷീല സുരേശൻ, ഗീത ജോഷി, ലൈബ്രറേറിയൻ രാജി പി.ആർ തുടങ്ങിയവർ പങ്കെടുത്തു.