കോട്ടയം : ഭാരത് ധർമജനസേന (ബി.ഡി.ജെ.എസ്) നാലാം ജന്മദിന സമ്മേളനം 5 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ നടക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന മഹാസമ്മേളനം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യാതിഥിയാകും. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ ജന്മദിനസന്ദേശം നൽകും. സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഭാരവാഹികളായ കെ.കെ.മഹേശൻ, എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ബി. സുരേഷ് ബാബു, പി.എസ്. രാജീവ്, പി.എസ്.എൻ. ബാബു, സിനിൽ മുണ്ടപ്പള്ളിൽ, സന്തോഷ് ശാന്തി, കെ.പി. ഗോപി, കെ.ഡി.രമേശ്, പി.രാജൻ, അനിൽ തറനിലം, എം.ബി.ശ്രീകുമാർ, ബിജു മാധവൻ, എസ്.ഡി. സുരേഷ് ബാബു, അഡ്വ.കെ.എം.സന്തോഷ് കുമാർ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കർ, ഇടുക്കി ജില്ലാ പ്രസിഡന്റ് വി.ജയേഷ് തുടങ്ങിയവർ പ്രസംഗിക്കും.