തലയോലപ്പറമ്പ്: ടാങ്കർ ലോറികളുടെ സ്ഥിരമായ ഓട്ടംമൂലം റോഡിന് സമീപത്തെ വീടുകൾക്ക് വിള്ളൽ വീഴുന്നതായി പരാതി. ചെമ്പ് പഞ്ചായത്തിലെ തുരുത്തുമ്മ ചെമ്പകശ്ശേരി ചെമ്പങ്ങാടികടവ് റോഡിലാണ് സ്ഥിരമായി ലോഡ് കയറ്റിയതും കാലിയായതുമായ ടാങ്കറുകൾ ഓടുന്നത് വീടുകൾക്ക് ഭീഷണിയാകുന്നത്. തുരുത്തുമ്മ എസ്. എൻ. ഡി. പി. ഗ്രൗണ്ടിൽ ടാങ്കറുകൾ പാർക്ക് ചെയ്യുന്നതും പതിവാണ്. ചതുപ്പ് നിലങ്ങൾ അധികമുള്ള ഇവിടത്തെ റോഡുകളിൽ കഴിഞ്ഞ മഹാപ്രളയം ബാധിച്ച പ്രദേശമായതിനാൽ ഭാരവാഹനങ്ങൾ ഓടുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകൾക്ക് വിള്ളൽ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.