പാലാ: എസ്.എൻ.ഡി.പി യോഗം 753-ാം നമ്പർ പാലാ ടൗൺ ശാഖയിലെ വനിതാ സംഘം വാർഷിക പൊതയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് 2ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ മിനർവാ മോഹനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം വനിതാ സംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് ഉദ്ഘാടനം ചെയ്യും. ജയാ വിജയൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഷാജി കടപ്പൂര്, പി.ജി. അനിൽകുമാർ, പി.ആർ.നാരായണൻകുട്ടി അരുൺ നിവാസ്, ബിന്ദു സജികുമാർ, അംബികാ സുകുമാരൻ, സ്മിതാ ഷാജി, കുമാരി ഭാസ്‌ക്കരൻ, സതീഷ് വേലായുധൻ, വീണാ വിജയൻ, ചിന്നമ്മ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.