അടിമാലി: സ്‌കൂൾ വിദ്യാർത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളത്തൂവൽ ഇല്ലിക്കൽ ദേവാനന്ദിനെയാണ് (27)വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണ്. വിവരമറിഞ്ഞ മാതാപിതാക്കൾ വെള്ളത്തൂവൽ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി