പാലാ: നിലവിലുളള തലമുറയ്‌ക്കെന്നപോലെ വരും തലമുറയക്കും ഉപകരിക്കും വിധം പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനപ്രവർത്തനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചതായി തോമസ് ചാഴികാടൻ എം.പി പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തുന്ന കാർഷികമേളയുടെ നാലാം ദിനമായ ഇന്നലെ സുസ്ഥിരവികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.ജോസഫ് താഴത്തുവരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ചെറുതേനീച്ച വളർത്തൽ സംബന്ധിച്ച സെമിനാർ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ.ജി. ജയലക്ഷ്മി, ജോളിജോസഫ് എന്നിവർ ക്ലാസ് നയിച്ചു. ജൈവ സുരക്ഷാ കാമ്പയിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവഹിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വികസന സെമിനാർ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം ഉദ്ഘാടനം ചെയ്തു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവ.വി.സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കുര്യാക്കോസ് പടവൻ, കെ.സി.ചന്ദ്രമോഹൻ, ഡാന്റീസ് കൂനാനിയ്ക്കൽ,ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി,ജോയി വട്ടക്കുന്നേൽ, പി.വി.ജോർജ്, സാജു വടക്കേൽ, ആൽബിൻജോസഫ് എന്നിവർ പ്രസംഗിച്ചു.
കാർഷികമേള ഇന്ന് സമാപിക്കും
പാലാ: കാർഷികമേളയുടെ സമാപന ദിവസമായ ഇന്ന് രാവിലെ പത്തിന് ആദായകരമായ മത്സ്യകൃഷി, കാർഷിക രംഗത്തെ നൂതന സാദ്ധ്യതകളും ഇടവിളകൃഷിയും എന്നിവ സംബന്ധിച്ച് സെമിനാർ നടക്കും. 2.30ന് ജൈവസുരക്ഷാ സമ്മേളനം. വൈകിട്ട് 5.30ന് സമാപനസമ്മേളനം, അവാർഡ്ദാനം, കൂപ്പൺ നറുക്കെടുപ്പ്, സമ്മാനവിതരണം എന്നിവ നടക്കും. സമാപനസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. മാർ ജേക്കബ് മുരിക്കൻ അദ്ധ്യക്ഷത വഹിക്കും. മോൺ. ജോസഫ് കുഴിഞ്ഞാലിൽ ആമുഖപ്രസംഗം നടത്തും. കർഷക സുരക്ഷാനിധിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. എം.എൽ.എമാരായ അനൂപ് ജേക്കബ്,റോഷി അഗസ്റ്റ്യൻ, മാണി സി കാപ്പൻ എന്നിവരും ദേശീയ ന്യൂപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, വി.എൻ.വാസവൻ, ജോസഫ് വാഴയ്ക്കൻ, കുര്യാക്കോസ് പടവൻ, മാത്യു മാമ്പറമ്പിൽ എന്നിവരും പ്രസംഗിക്കും. ഡയറക്ടർ ഫാ.മാത്യു പുല്ലുകാലായിൽ സ്വാഗതവും ജോയി മടിക്കാങ്കൽ നന്ദിയും പറയും. ഫാ.ജോസ് തറപ്പേൽ നയിക്കുന്ന കരാക്കേ ഗാനമേളയും ഉണ്ടായിരിക്കും.